കാവില്‍ സൗജന്യ വൈഫൈ  ഹോട്ട്‌സ്‌പോട്ടുകളുമായി കേരളവിഷന്‍ 

0

വള്ളിയൂര്‍ക്കാവില്‍ എത്തുന്നവര്‍ക്ക് അനുഗ്രഹമായി കേരളവിഷന്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍.സൗജന്യമായി വൈഫൈ കണക്ഷന്‍ നല്‍കുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കാവിലെത്തിയ ആയിരക്കണക്കിന് ആളുകള്‍ക്കാണ് അനുഗ്രഹമായത്.ഒരേ സമയത്ത്, വേഗതയുള്ള, ഇന്റര്‍നെറ്റ് സൗകര്യമാണ് സൗജന്യമായി ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ലഭിക്കുക. അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ച്, കൂടുതല്‍ സ്ഥലങ്ങളില്‍, വരും ദിവസങ്ങളില്‍ കേരള വിഷന്‍ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വയനാട് വിഷന്‍ ടെക്‌നിക്കല്‍ടീം,

ജില്ലാ കലോത്സവം,പൂപ്പൊലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുന്‍പ് ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചിരുന്നു. ഇവിടെയെല്ലാം ആയിരക്കണക്കിന് ആളുകളാണ് കേരളവിഷന്‍ ഹോട്ട്‌സ്‌പോര്‍ട്ടിന്റെ പ്രയോജനം ഉപകാരപ്പെടുത്തിയത്,. ഹോട്ട്‌സ്‌പോട്ട് സൗകര്യം ആവശ്യമുള്ളവര്‍ വയനാട് വിഷന്‍ പാവലിനുമായി ബന്ധപ്പെട്ടാല്‍ മതി,

Leave A Reply

Your email address will not be published.

error: Content is protected !!