അഖിലേന്ത്യാ ടി-20 ഫൈനല്‍ മത്സരങ്ങള്‍ സമാപിച്ചു

0

വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ടി-20 ഫൈനല്‍ മത്സരങ്ങള്‍ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സമാപിച്ചു. ഇന്ത്യയിലെ പ്രശസ്തരായ 43 ക്ലബ്ബുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റിന്റെ സമാപന മത്സരത്തില്‍ ഡിറ്റിഡിസി കര്‍ണ്ണാടക ജോളി റോവേഴ്‌സ് തമിഴ്‌നാടിനെ പരാജയപ്പെടുത്തി വിജയികളായി.

20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി തമിഴ്‌നാട് നേടിയ 94 റണ്‍സ് 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 7.2 ഓവറില്‍ മറികടന്നാണ് കര്‍ണ്ണാടക ചാമ്പ്യന്‍മാരായത്. 50000 രൂപയും ട്രോഫിയുമാണ് ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. റണ്ണേഴ്‌സിന് 30000 രൂപയും ട്രോഫിയും ലഭിക്കും. ഈ മാസം മൂന്നാം തിയ്യതി മുതലാണ് മല്‍സരങ്ങള്‍ ആരംഭിച്ചത്. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് 1983 ഇന്ത്യന്‍ വേള്‍ഡ് കപ്പ് ഇതിഹാസം ദിലിപ് വെങ് സര്‍ക്കാര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജെ കെ മഹേന്ദ്ര, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ സമദ്, സെക്രട്ടറി നാസര്‍ മച്ചാന്‍ ,കെ.സി.എ.അംഗം ജാഫര്‍ സേട്ട് രാജന്‍ പുലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!