രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ നഗരത്തില്‍ റോഡുപരോധിച്ചതിന് ഡി.സി.സി.പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍, കെ.പി.സി.സി.വര്‍ക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദീഖ് എം.എല്‍.എ., ജനറല്‍ സെക്രട്ടറി കെ.കെ. അബ്രാഹം, എ.ഐ.സി.സി.അംഗം പി.കെ. ജയലക്ഷ്മി ഉള്‍പ്പടെയുള്ളവരെ കല്‍പ്പറ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.എല്‍. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു നീക്കി. ദേശീയ പാതയില്‍ ഗതാഗതം പുന:സ്ഥാപിച്ചു.അറസ്റ്റ് ചെയ്തവരെ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി വിട്ടയച്ചു