പഠനോത്സവം സംഘടിപ്പിച്ചു
ചെന്നലോട് ഗവ. യുപി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷിബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വികെ ബിനു അധ്യക്ഷനായിരുന്നു.സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പഠന മികവും, പ്രവര്‍ത്തന മികവും വരച്ചു കാണിക്കുന്നതായിരുന്നു പഠനോത്സവം. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കലാ, കായിക, സര്‍ഗാത്മക , അക്കാദമിക മികവുകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പഠനോത്സവത്തിന്റെ ലക്ഷ്യം.
സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തന്നെ വരച്ച ചിത്രപ്രദര്‍ശനവും, നിര്‍മ്മിച്ച കരകൗശല വസ്തു പ്രദര്‍ശനവും, പെയിന്റിംഗ്, എംബ്രോയിഡറി, മുട്ട വിരിയിക്കുന്നതിനുള്ള ഇന്‍കുബേറ്റര്‍, വാട്ടര്‍ ടര്‍ബെയിന്‍ തുടങ്ങിയ വിവിധ വര്‍ക്കുകള്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രകാരന്മാരുടെ ലൈവ് പെയിന്റിംഗ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ആ്യലേ
അബാകസ് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ മെറിന്‍ രാജേഷ് എന്ന വിദ്യാര്‍ഥിനിയെ ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി , സ്‌കൂള്‍ പ്രധാന ആധ്യപകന്‍ ഇമ്മനുവേല്‍,എം പി ടി എ പ്രസിഡന്റ് ഷബീബ, പിടിഎ അംഗങ്ങള്‍ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.