കാവില്‍ നാളെ ഒപ്പന വരവ്.
കൊടിയേറ്റത്തിന് ശേഷം നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് ഒപ്പന വരവ്. നാളെ രാത്രി മുതല്‍ ഭക്തര്‍ക്ക് ഒപ്പന ദര്‍ശനത്തിന് സൗകര്യവുമുണ്ടാകും. ഒപ്പന വരവിനായി മേല്‍ശാന്തി എടവക ചേരംങ്കോട്ട് ഇല്ലത്തേക്ക് പുറപ്പെട്ടു.ഇന്ന് രാത്രിയില്‍ ധ്യാനത്തിലിരിക്കുന്ന നമ്പൂതിരിക്ക് നാളെ ഉച്ചയോടെ ദേവിയുടെ ഉള്‍വിളിയുണ്ടാവുകയും ഒപ്പന കോപ്പുമായി ഓടിയും നടന്നും നാളെ വൈകീട്ടോടെ മാനന്തവാടി വള്ളിയൂര്‍ക്കാവിലെത്തുകയും താഴെ കാവില്‍ മണിപ്പുറ്റിന് സമീപം ഒപ്പന കോപ്പുകള്‍ വെക്കുകയും ചെയ്യും.ദേവി നേരില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് വിശ്വാസം.നാളെ മുതല്‍ ഉത്സവ സമാപന ദിവസമായ പതിനാലാം ദിനംവരെ രാത്രി ആറാട്ടിന് ശേഷം ദേവിയെ നേരില്‍ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് സൗകര്യവുമുണ്ടാകും