ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനാചരണം നടത്തി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മുഖ്യാതിഥിയായി.അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ച് നീക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ക്ഷയ രോഗദിനത്തിന്റെ പ്രമേയം.ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.വയനാട് നാട്ടുകൂട്ടം അവതരിപ്പിച്ച കുറവരശുകളി, ഗവ. നേഴ്‌സിംഗ് സ്‌കൂള്‍ വിംസ് നേഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിപ്പിച്ച ഫ്‌ളാഷ് മോബ്, മോണോ ആക്ട് എന്നിവ പരിപാടിക്ക് മിഴിവേകി. ബുള്ളറ്റ് റാലി കല്‍പ്പറ്റ എസ്.എച്ച്. ഒ പി.എന്‍ ഷൈജു ഫ്‌ലാഗ് ഓഫ് ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.