കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹിമാന്‍ അവതരിപ്പിച്ചു. 75,27,71,400 രൂപ വരവും 75,24,71,000 രൂപ ചെലവും 3,00,400 രൂപ നീക്കിയിരിപ്പും ഉള്ളതാണ് ബജറ്റ്. 75,27,71,400 രൂപ വരവും 75,24,71,000 രൂപ ചെലവും 3,00,400 രൂപ നീക്കിയിരിപ്പും ഉള്ളതാണ് ബജറ്റ്. ഭവനനിര്‍മ്മാണത്തിന് 10 കോടി രൂപയും കൃഷി അനുബന്ധ മേഖലയില്‍ 1.5 കോടി രൂപയും ആരോഗ്യ മേഖലയില്‍ 2 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. വനിതാ വികസനം, ശിശുക്കളുടെയും വയോജനങ്ങളുടെയും ക്ഷേമം, യുവജനക്ഷേമം, പശ്ചാത്തല സൗകര്യ വികസനം തുടങ്ങി സമസ്ത മേഖലകളിലും പുരോഗതി ലക്ഷ്യം വെക്കുന്നതാണ് ബജറ്റെന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ഷിബു, വി.ജി, റിനീഷ് പി.പി, വിജേഷ്. എം.വി, അനസ് റോഷ്ന സ്റ്റഫി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ചന്ദ്രിക കൃഷ്ണന്‍, അസ്മ. കെ.കെ, മെമ്പര്‍മാരായ ആയിഷാ ബി, ജോസ് പാറപ്പുറം, അരുണ്‍ ദേവ്, ഫൗസിയ ബഷീര്‍, ഉഷാകുമാരി, എല്‍സി ജോര്‍ജ്ജ്, രാഘവന്‍. സി, ലക്ഷ്മി കേളു, ഷിബു പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദീപ്തി. ആര്‍, ജോയിന്റ് ബി.ഡി.ഒ പോള്‍ വര്‍ഗ്ഗീസ് സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.