സമ്പൂര്‍ണ പാര്‍പ്പിട നിര്‍മാണത്തിനും കാര്‍ഷിക മേഖലക്കും ഊന്നല്‍ നല്‍കി മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് ബജറ്റ് . 311641400 രൂപ ആകെ ചിലവും 313243250 രൂപ വരവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന്‍ അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയുടെ വികസനത്തിന് 1,07,10,000 രൂപയും കുരുമുളക് പുനരുദ്ധാരണത്തിന് 800000 രൂപയും വകയിരുത്തി. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതിക്ക് 1,34,00,000 രൂപ നീക്കിവെച്ചു. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് കെ.യു.ആര്‍.ഡി.എഫ്.സി. മുഖേന ലഭിക്കുന്ന വായ്പയും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഗ്രാമപ്പഞ്ചായത്ത് വിഹിതവുമടക്കം 5,46,90,000 രൂപയും ഭവന പുനരുദ്ധാരണത്തിനായി 36,01,000 രൂപയും വകയിരുത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷനായിരുന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.കെ. ജോസ്, ഷൈജു പഞ്ഞിത്തോപ്പില്‍, ജിസ്റ മുനീര്‍, ജോസ് നെല്ലേടം, ചന്ദ്രബാബു, ഷിനു കച്ചിറയില്‍, ഷിജോയ് മാപ്ലശേരി, കലേഷ്, ഇ.കെ. രഘു, മോളി സജി, സുധ നടരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.