ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.ചൂതുപാറ,തൊമ്മന്‍ഞ്ചേരി സന്തോഷിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസമുണ്ടായ വൈകുന്നേരം ആറ് മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് സന്തോഷിന്റെ വീടിന്റെ സമീപത്ത് നിന്നിരുന്ന തെങ്ങ് വീടിന് മുകളിലേക്ക് വീണത്. അടുക്കളയും, ബെഡ് റൂമും ,ഹാളും സിലിംങ്ങും തകര്‍ന്നിട്ടുണ്ട്.മീനങ്ങാടിയുടെ പരിസരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. മൈലമ്പാടിയില്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. പൂതാടി പഞ്ചായത്തിലെ വാളവയല്‍ പ്രദേശത്ത് റബര്‍മരം പൊട്ടിവീണ് വെള്ളിമല, പാപ്ലശ്ശേരി, വട്ടത്താനി, മാരമല തുടങ്ങിയ ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു.