കേരളാ വിഷന്റെ വളര്‍ച്ച അത്ഭുതകരം:കെ ഗോവിന്ദന്‍

0

ദേശീയതലത്തില്‍ കേരള വിഷനെ അല്‍ഭുതത്തോടെയാണ് മറ്റ് എംഎസ്ഒകള്‍ നോക്കി കാണുന്നതെന്ന് കേരള വിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍. 30 മുതല്‍ 50 ശതമാനം വരെ കണക്ടിവിറ്റികള്‍ മറ്റ് സംസ്ഥാനങ്ങളിലെ കമ്പനികള്‍ക്ക് കുറഞ്ഞപ്പോള്‍
ഒരു ശതമാനം പോലും കണക്ടിവിക്ടി കേരള വിഷന് കുറഞ്ഞില്ല. മാത്രമല്ല കഴിഞ്ഞ വര്‍ഷം 180000 ഡിജിറ്റല്‍ കണക്ഷന്‍ ഗ്രോത്ത് ഉണ്ടാക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. സൗജന്യമായി ഇന്റര്‍നെറ്റ് വളരെ സുതാര്യമായി സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ വലിയ സാധ്യതയാണ് കേരളത്തില്‍ ഉളളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബത്തേരിയില്‍ സി ഒ എ ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!