കൂടല്ലൂര്‍ പമ്പ്ഹൗസിന്റെ അടിത്തറ പൊളിക്കാന്‍ വീണ്ടും കരടിയെത്തി
വാകേരി കൂടല്ലൂരില്‍ വീണ്ടും കരടിയെത്തി പമ്പ്ഹൗസിന്റെ അടിത്തറ തകര്‍ത്തു.അടിത്തറയിലുണ്ടായിരുന്ന തേനീച്ച കൂടില്‍ നിന്നും തേനെടുക്കാന്‍ വേണ്ടി കരടി കഴിഞ്ഞയാഴ്ച്ച പമ്പ്ഹൗസിന്റെ അടിത്തറയിലെ കല്ലുകള്‍ മാന്തി പൊളിച്ചിരുന്നു.പമ്പ് ഹൗസ് എത് നിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ്.ഇതോടെ പ്രദേശത്തെ 75 ഓളം കുടുംബങ്ങള്‍ക്ക് കുടിവെളളം മുട്ടുമെന്ന് ആശങ്ക.