പുത്തൂര്‍ വയലില്‍ നാളെ മുതല്‍ വിത്തുത്സവം

0

ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയം, വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതി, സീഡ് കെയര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി എന്നിവ സംയുക്തമായി ദ്വിദിന വയനാട് വിത്തുത്സവം നടത്തും. പുത്തൂര്‍വയല്‍ ഗവേഷണനിലയം വളപ്പില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് പരിപാടി. വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.പത്മശ്രീ ചെറുവയല്‍ രാമന്‍ വിശിഷ്ടാതിഥിയാകുംമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വയനാട് ആദിവാസി വികസന സമിതിയുടെ സാമൂഹിക ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. അമ്പലവയല്‍ പഞ്ചായത്തിലെ ബാലന്‍ നെല്ലാറച്ചാല്‍, എടവട പഞ്ചായത്തിലെ അച്ചപ്പന്‍ കുട്ടോനട എന്നിവര്‍ക്കാണ് ഇക്കുറി പുരസ്‌കാരം.തിരുനെല്ലി പഞ്ചായത്തില്‍ 65ല്‍ പരം കിഴങ്ങുവര്‍ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്ന ബെട്ടക്കുറുമ വനിതാ കൂട്ടായ്മയായ നൂറാങ്ക്, നൂല്‍പ്പുഴ പഞ്ചായത്തിലെ അയ്യപ്പന്‍ പിലാക്കാവ് എന്നിവര്‍ക്കു പ്രോത്സാഹന സമ്മാനവും നല്‍കും.സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള കര്‍ഷകരും ഗവേഷണ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനം വിത്തുത്സവത്തിന്റെ ഭാഗമാണ്.പ്രത്യേകം സജ്ജമാക്കുന്ന പന്തലില്‍ 37 സ്റ്റാളുകള്‍ ഉണ്ടാകും. തനത് കാര്‍ഷിക ജൈവ വൈവിധ്യത്തിന്റെ പ്രദര്‍ശവും കൈമാറ്റവും നടക്കും.ആരോഗ്യ പോഷകാഹാര സുരക്ഷയില്‍ ചെറുധാന്യങ്ങളുടെയും കാര്യമായി ഉപയോഗത്തിലില്ലാത്ത വിളകളുടെയും പങ്ക്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കുമെന്നും എം – പഎസ്.എസ്.ആര്‍.എഫ്. മേധാവി ഡോ. ഷക്കീലയും സ്വാഗത സംഘം ഭാരവാഹികളും അറിയിച്ചു.ഗവേഷണനിലയം ഡയറക്ടര്‍ ഡോ.വി. ഷക്കീല, സയന്റിന്റ് ജോസഫ് ജോണ്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍, വയനാട് ആദിവാസി വികസന സമിതി പ്രസിഡന്റ് എ. ദേവകി, സെക്രട്ടറി ഇ.വി. അനീഷ്, അംഗം ബാലന്‍ നെല്ലാറച്ചാല്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി എം.ആര്‍. സുനില്‍കുമാര്‍, സീഡ് കെയര്‍ പ്രതിനിധി ബിച്ചാരത്ത് കുഞ്ഞിരാമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിന്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!