പുക ഇല്ല’;പുകയില രഹിത വിദ്യാലയം, പുകയില രഹിത ഊര് പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം

0

എല്ലാ വിദ്യാലയങ്ങളെയും പുകയില രഹിതമായി പ്രഖ്യാപിച്ച് വയനാടിനെ രാജ്യത്തെ ആദ്യ പുകയിലരഹിത വിദ്യാലയ ജില്ലയാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ ‘പുക ഇല്ല’കാമ്പയിന്‍ ജില്ലാ കളക്ടര്‍ എ. ഗീത മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു.

മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രത്നവല്ലി അധ്യക്ഷയായിരുന്നു.അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍. ഐ. ഷാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിനീഷ് പി ലഹരി രഹിത സന്ദേശം നല്‍കി. പുകയില മോണിറ്റേഴ്‌സ് ആയി തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഷാജി കെ. എസ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബാഡ്ജുകള്‍ വിതരണം ചെയ്തു. ജില്ലാ പുകയില നിയന്ത്രണ നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ സേനന്‍ ക്യാമ്പയിന്‍ നടപടികള്‍ വിശദീകരിച്ചു. ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സലിം അല്‍ത്താഫ്, പി. റ്റി. എ പ്രസിഡന്റ് പി. പി ബിനു, കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാജു വി ഇട്ടി എന്നിവര്‍ സംസാരിച്ചു.പുകയിലരഹിത വിദ്യാലയത്തിന്റെയും ഊരുകളുടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പുറത്തിറക്കി.തുടര്‍ന്ന് രാജീവ് മേമുണ്ടയുടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ മാജിക്ക് ഷോ അവതരിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!