മക്കളെ മനുഷ്യരാക്കി വളര്‍ത്താനാണ്  രക്ഷിതാക്കള്‍ മുന്‍കയ്യെടുക്കേണ്ടത്  : മന്ത്രി അഡ്വ.കെ.രാജന്‍

0

രക്ഷിതാക്കള്‍ മക്കളെ ആരാക്കണമെന്ന് സ്വയം ചോദിക്കേണ്ട സമയമാണിതെന്നും മക്കളെ മനുഷ്യരാക്കി വളര്‍ത്താനാണ് രക്ഷിതാക്കള്‍ മുന്‍കയ്യെടുക്കേണ്ടതെന്നും റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍.മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റേജിന്റെയും ഭൂമിദാന സമ്മത പത്രത്തിന്റെയും കൈമാറല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസം സമ്മാനിക്കുന്നത് ഭാവിതലമുറയെ നേരായ മാര്‍ഗ്ഗത്തില്‍ വാര്‍ത്തെടുക്കലാണെന്നും അറിവിനെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഭൗതിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ താല്‍പ്പര്യം കാണിക്കുമ്പോള്‍ ചില സ്‌കൂള്‍ അധിക്യതര്‍ അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതില്‍ വിമുഖത കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഒ.ആര്‍.കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.സ്‌കൂള്‍ അധികൃതര്‍ മാനന്തവാടി മുനിസിപ്പാലിറ്റിക്ക് സൗജന്യമായി നല്‍കുന്ന പതിനഞ്ച് സെന്റ് ഭൂമിയുടെ രേഖപ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആന്റ് മാനേജര്‍ സി: മരിയ ജെസ്സീന എ.സി. മന്ത്രിക്ക് കൈമാറി.

സോളാര്‍ എനര്‍ജി സ്വിച്ച് ഓണ്‍ കര്‍മ്മംമുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ.രത്നവല്ലി നിര്‍വ്വഹിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.വി.എസ്.മൂസ്സ, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, എ.ഇ.ഒ.എം.എം.ഗണേഷ്, റെജി ആന്റണി, എം.പി. റെജി, റാസിന സി.സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!