സുമനസ്സുകള്‍ കൈകോര്‍ത്തു :ആറ് കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ഭൂമിയായി
പാപ്പിനിശ്ശേരി സ്വദേശി അബു അന്‍ഫാല്‍ തങ്ങളുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘമാണ്പൊഴുതന ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പാറനിരപ്പ്ക്കുന്നിലെ ആറ് കുടുംബങ്ങള്‍ക്കായി 18 സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്.പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഗുണഭോക്താക്കള്‍ക്ക് സ്ഥലത്തിന്റെ രേഖകള്‍ കൈമാറി.
സ്ഥലത്തിന്റെ രേഖ കൈമാറ്റ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.അബു അന്‍ഫാല്‍ തങ്ങള്‍ പാപ്പിനിശ്ശേരി അധ്യക്ഷനായിരുന്നു.വാര്‍ഡ് മെമ്പര്‍ ഹനീഫ കെ.കെ,ഹോപ്പ് ഇന്ത്യ ഡയറക്ടര്‍ ഉവൈസ് നൂറാനി,
അസ്ലം തങ്ങള്‍,സലീം ഹണി,ഹാരിസ്.എസ്.എം,പുനത്തില്‍ മുഹമ്മദ്,എ. ആലിക്കുട്ടി,ഉണ്ണി.കെ,യൂനുസ് എ.പി,സി.കെ.ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു.