പാചകവാതക വിലവര്‍ധനവിനെതിരെ വായ മൂടിക്കെട്ടി പ്രതിഷേധം
പാചക വാതക വിലവര്‍ധനയ്‌ക്കെതിരെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍സ് അസോസിയേഷന്റെ വായ മൂടിക്കെട്ടിയുള്ള പ്രതിഷേധം. മാനന്തവാടി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ ധര്‍ണ നഗരസഭ ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയില്‍ പങ്കെടുത്തവരുടെ വായ മൂടിക്കെട്ടിയും ഗ്യാസ് സിലിണ്ടറിന് റീത്ത് വെച്ചുമാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധം അറിയിച്ചത്. പെട്രോളിയം മന്ത്രാലയത്തിന്റെ തീവെട്ടിക്കൊള്ളയിലൂടെ ഹോട്ടല്‍ വ്യവസായത്തെ തകര്‍ക്കാതിരിക്കുക എന്ന് ആവശ്യവുമായാണ് ധര്‍ണ്ണ നടത്തിയത്.ഇത് ഒരു സൂചനാസമരം മാത്രമാണെന്നും ഹോട്ടല്‍ വ്യവസായികളെ പരിഗണിക്കാതെ മുന്നോട്ടു പോയാല്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കും എന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ബിജു മന്ന പറഞ്ഞു.