വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുത്തന്‍കുന്ന് ഓണ പടിക്കല്‍ അരുണ്‍ (28) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ മാസം ഇരുപത്തിയേഴാം തീയതി രാത്രി എട്ടുമണിയോടെയാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അരുണിനെ വാഹനമിടിച്ചത്. നമ്പിക്കൊല്ലി അമ്പലത്തില്‍ സമീപമായിരുന്നു അപകടം. ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം .