വ്യത്യസ്ത സംസ്‌കാരങ്ങള്‍ വിളിച്ചോതിയ ഘോഷയാത്ര ശ്രദ്ധേയമായി.
ദേശീയ യുവജന ക്ഷേമ കാര്യാലയത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ മാനന്തവാടി മേരി മാതാ കോളേജില്‍ നടക്കുന്ന ദേശീയ ഉദ്ഗ്രഥന ക്യാമ്പിനോട് അനുബന്ധിച്ച് മാനന്തവാടി ടൗണില്‍ നടന്ന ഘോഷയാത്രയാണ് ശ്രദ്ധേയമായത്.നഗരസഭ ചെയര്‍പേഴ്‌സന്‍ സികെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വേഷ സംവിധാനങ്ങളും പ്ലോട്ടുകളും അരങ്ങേറിയ ഘോഷയാത്രയില്‍ വയനാട്ടിലെ വിവിധ കോളേജുകളില്‍ നിന്ന് അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഭാരതീയ സംസ്‌കാരത്തിന്റെ ഐക്യവും അഖണ്ഡതയും വിളിച്ചോതിയ യാത്രയില്‍ മേരി മാതാ കോളേജ് പ്രിന്‍സിപ്പല്‍ മരിയ മാര്‍ട്ടിന്‍ ജോസഫ്, എന്‍ എസ് എസ് സ്റ്റേറ്റ് കോഡിനേറ്റര്‍ അന്‍സാര്‍, ഡി എസ്സ് എസ്സ് നഫീസ ബേബി, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സിന്ധു സെബാസ്റ്റ്യന്‍,പിവിഎസ് മൂസ തുടങ്ങിയവര്‍ പങ്കെടുത്തു.