ബത്തേരിയിലെ കര്‍ഷകജനതയോട് എംഎല്‍എഅവഗണന കാണിക്കുകയാണന്നാരോപിച്ച് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ബത്തേരിയിലെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. ബത്തേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചി എസ് റ്റി മോര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് മുകുന്ദന്‍ പള്ളിയറ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് എ എസ് കവിത അധ്യക്ഷയായിരുന്നു. ബി ജെ പി ജില്ലാപ്രസിഡണ്ട് കെ പി മധു, ദീപു പുത്തന്‍പുരയില്‍, പി കെ ഹരി, ലളിത വത്സന്‍, പി എം അരവിന്ദന്‍, പ്രശാന്ത് മലവയല്‍, വി മോഹനന്‍, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.വയനാട് രൂപീകരണം മുതല്‍ ജില്ലയ്ക്ക് അവഗണനമാത്രമാണ് ലഭിച്ചിട്ടുള്ളുവെന്ന് അദ്ദേഹം ആരോപിച്ചു. 2023 എത്തിനില്‍ക്കുമ്പോഴും തുടങ്ങിയ അതേഅവസ്ഥയാണന്നും എല്ലാവികസനവും കൊണ്ടുവരുമെന്ന് പറയുകയല്ലാതെ ഒന്നും നടക്കുന്നില്ലന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.