വേനലിന്റെ വരവറിയിച്ച് ജലാശയങ്ങള്‍ വറ്റിത്തുടങ്ങി

0

വേനലിന്റെ വരവറിയിച്ച് പനമരം കമ്പനി പുഴയില്‍ വെള്ളത്തിന്റെ അളവു കുറഞ്ഞു. നിറഞ്ഞൊഴുകിയ തോടുകള്‍ തീര്‍ച്ചാലുകളായി മാറുന്നു.പുഴകളിലെ വെള്ളം വറ്റി തുടങ്ങി, ചിലയിടങ്ങളില്‍ പാറകള്‍ കണാന്‍ തുടങ്ങി. പുഴയ്ക്ക് കുറുകെയുള്ള ചെക്ക്ഡാമുകളും പുറത്ത് പൂര്‍ണ്ണമായും കണാന്‍ തുടങ്ങി.പുഴ കരയായി മാറി.

വരള്‍ച്ചയെത്തിയെന്ന സുചന നല്‍കി ചെറു തോടുകളും കുളങ്ങളും വറ്റിവരണ്ട് വീണ്ടുകീറി തുടങ്ങി. കൊയ്ത്ത് തുടങ്ങിയതും കഴിഞ്ഞതുമായ പടങ്ങളിലെ ചെറുകുളങ്ങളും തോടുകളുമാണ് വറ്റിവരണ്ടു വിണ്ടു കീറി തുടങ്ങിയത്. ഇക്കുറി മഴ മാറിയ ഉടന്‍ പകല്‍ സമയത്തെ ചൂട് വര്‍ധിച്ചിരുന്നു. ചൂട് കൂടിയതോടെ തോടുകളിലും ചെറിയ പുഴകളിലും കുളങ്ങളിലും കിണറുകളിലും വെള്ളം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.

പല തോടുകളിലും നീരൊഴുക്ക് നില ച്ചിട്ടുണ്ട്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ ഡിസംബര്‍ അവസാനം തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരുന്നു. വരള്‍ച്ചാ മുന്നറിയിപ്പുകള്‍ സര്‍ക്കാരോ ത്രിതല പഞ്ചായത്തുകളേ ഗൗരവതരമായി കാണുന്നില്ല. വര്‍ഷങ്ങള്‍ കഴിയുന്തോറും ജില്ലയില്‍ ചൂടിലുണ്ടാകുന്ന വര്‍ധനയും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും മറ്റും ആശങ്കയോടെയാണ് കാലാവസ്ഥ വിദഗ്ധര്‍ അടക്കമുള്ളവര്‍ കാണുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!