ഗ്രാമീണ റോഡ് തകര്‍ന്ന് യാത്രാദുരിതം റോഡ് അറ്റകുറ്റപണി നടത്താന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ 10 ഓളം കുടുംബങ്ങള്‍ ചേര്‍ന്ന്റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി.പൂതാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് നടവയല്‍-മണിമല റോഡാണ് നാട്ടുകാര്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.
2019ല്‍ ടാറിംങ് ചെയ്ത റോഡ് ഒരാഴ്ചക്കുള്ളില്‍ തന്നെ തകര്‍ന്നിരുന്നു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരാറുകാരന്‍അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും വീണ്ടും റോഡ് തകര്‍ന്നു.തുടര്‍ന്നാണ്
റോഡിനെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.ഐയു തോമസ്,ജോസ് ഐക്കര,ഷാജി,ജനീഷ് കെ.സി,ഭാസ്‌കരന്‍ തുടങ്ങിയവര്‍
നേതൃത്വം വഹിച്ചു.