ജലജാമണി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി
മാനന്തവാടി ഗവ: യു.പി.സ്‌കൂള്‍ 158മത് വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജലജാമണി ടീച്ചര്‍ക്ക് യാത്രയയപ്പും നടത്തി. ഫെരിയ എന്ന പേരില്‍ നടത്തിയ ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.വിരമിക്കുന്ന ജലജാമണി ടീച്ചര്‍ക്ക് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍ ഉപകാരം വിതരണം ചെയ്തു.
പി.ടി.എ.യുടെ ഉപഹാരം പി.ടി.എ. പ്രസിഡന്റ് എ.കെ. റൈഷാദ് നല്‍കി. എല്‍.എസ്.എസ് – യു.എസ്.എസ് വിജയികളെ നഗരസഭ വികസന സ്റ്റാന്റിംഗ് ലേഖാ രാജീവന്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബി.ഡി. അരുണ്‍കുമാര്‍, കൗണ്‍സിലര്‍ വി.യു. ജോയി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ജി.ജോണ്‍സണ്‍, എ.ഇ.ഒ ഗണേഷ് എം.എം, സില്‍വിയ ജോസഫ്, ബി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ കെ. അനൂപ്കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. കാലാവിരുന്നും അരങ്ങേറി