മേരി മാതാ കോളേജില്‍ വാര്‍ഷിക ബജറ്റ് ചര്‍ച്ച
മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സാമൂഹ്യ സാമ്പത്തിക ശാസ്ത്ര വിഭാഗം നടത്തിവരുന്ന കേന്ദ്ര സംസ്ഥാന വാര്‍ഷിക ബജറ്റ് ചര്‍ച്ചയുടെ രണ്ടാം ഭാഗം കോളേജ് ഓഡിറ്റോറിയത്തില്‍ കോളേജ് മാനേജര്‍ ഫാദര്‍. സിബിച്ചന്‍ ചേലക്ക പള്ളില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ജോര്‍ജ് തോമസ് അധ്യക്ഷനായിരുന്നു. കോളേജ് ജേര്‍ണലിസം വിഭാഗം മേധാവി ഡോ. ഷാജു പി.പി മോഡറേറ്ററായിരുന്നു. ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, കെ.എം. എം. കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകന്‍ ഡോ. ഷാനവാസ് പി.എച്ച്, ഇക്കോണോമിസ് വിഭാഗം മേധാവി എല്‍ദോ കെ ജെ തുടങ്ങിയവര്‍ പങ്കെടുത്തു.