കാലാവസ്ഥ നിരീക്ഷണ ഉപ കേന്ദ്രം ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമപഞ്ചായത്ത് കീസ്റ്റോണ്‍ ഫൗണ്ടേഷന്റെ സഹായത്തോടെ പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ ഉപ കേന്ദ്രം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്പി പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംഷീര്‍ ശിഹാബ് അധ്യക്ഷനായിരുന്നു.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് പടകൂട്ടില്‍ ജെന്‍സി ബിനോയ് ശിഹാബ് അയാത്ത് പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് കുട്ടി ബ്രാന്‍ , തോട്ടത്തില്‍ വിനോദ്, ഉഷാ വിജയന്‍, ഷില്‍സന്‍ മാത്യു, ഗിരിജ സുധാകരന്‍, മിനി തുളസീധരന്‍ , കൃഷി അസിസ്റ്റന്റ് നീതു എ.കെ തുടങ്ങിയവര്‍ സംസാരിച്ചു എടവക പഞ്ചായത്തിലെ കര്‍ഷകര്‍ക്കാവശ്യമായ ഏഴു ദിവസത്തെ കാലാവസ്ഥ വിവരങ്ങള്‍ മഴ ചൂട് തണുപ്പ് കാറ്റിന്റെ അളവ് ദിശ എന്നിവ മുന്‍കൂട്ടി കര്‍ഷകരിലേക്ക് വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ എത്തിക്കുന്നതാണ് ഈ കാലാവസ്ഥ നിരീക്ഷണം ഉപ കേന്ദ്രം പ്രോഗ്രാം കോഡിനേറ്റര്‍ രാമചന്ദ്രന്‍ കെ പദ്ധതി വിശദീകരണം നടത്തി.