കൂട്ടിനുണ്ട് എടവക ‘ രോഗീ ബന്ധു സംഗമം സംഘടിപ്പിച്ചു
പാലിയേറ്റീവ് രോഗികള്‍ക്ക് സാന്ത്വനമേകി എടവക പഞ്ചായത്തിന്റെ ‘കൂട്ടിനുണ്ട് എടവക ‘ രോഗീ ബന്ധു സംഗമം. മാനന്തവാടി ചങ്ങാടക്കടവ് പഴശ്ശി പാര്‍ക്കിലായിരുന്നു കിടപ്പ് രോഗികളുടെ രോഗി ബന്ധു സംഗമം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് അധ്യക്ഷനായിരുന്നു.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ് ആശാവര്‍ക്കര്‍മാരെ
ആദരിച്ചു.ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. സി. സുഷമ കിടപ്പ് രോഗികള്‍ക്ക് ഉപഹാരം നല്‍കി. രാവിലെ 9.30 തോടെ ആംബുലന്‍സിലും മറ്റും മാനന്തവാടി പഴശ്ശി പാര്‍ക്കിലെത്തിയ പാലിയേറ്റിവ് രോഗികള്‍ക്ക് സാന്ത്വന
ത്തിന്റെ നിമിഷങ്ങളായിരുന്നു. പാര്‍ക്കിലെത്തിയ രോഗികള്‍ വീല്‍ചെയറില്‍ പാര്‍ക്ക് മുഴുവന്‍ ചുറ്റികണ്ടു. ഒടുവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മറ്റുമൊത്ത് ഒരു ഫോട്ടോ സെഷനും. തുടര്‍ന്ന് സ്റ്റേജില്‍ വിവിധങ്ങളായ കലാവിരുന്നും.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ് ആശാന്‍ക്കര്‍മാരെ ആദരിച്ചു.ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. സി. സുഷമ കിടപ്പ് രോഗികള്‍ക്ക് ഉപഹാരം നല്‍കി.