ആശയവിനിമയത്തിനപ്പുറം സമൂഹത്തിന്റെ തനിമയും സ്വത്വബോധവുംപ്രതിഫലിക്കുന്ന സംസ്‌കാരം കൂടിയാണ്ഭാഷ. ഓരോ ഭാഷയുടെയും സംരക്ഷണംലക്ഷ്യമിട്ടാണ് 2000 മുതല്‍ ലോകമാതൃഭാഷാ ദിനാചരണം നടത്തുന്നത്.1999 നവംബറിലായിരുന്നു ഇതു സംബന്ധിച്ചയുനെസ്‌കോ പ്രഖ്യാപനം. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ബംഗ്ലദേശിന്റെ താല്‍പര്യപ്രകാരംഫെബ്രുവരി 21 ദിനാചരണത്തിനു തിരഞ്ഞെടുത്തു. ‘അതിര്‍ത്തികളില്ലാതെ ഭാഷകള്‍’ എന്നതാണ്ഈ വര്‍ഷത്തെ പ്രമേയം.