500 ഗ്രാം കഞ്ചാവ് പിടികൂടി
വില്‍പ്പനയ്ക്കായി കൊണ്ടുവരുകയായിരുന്ന 500 ഗ്രാം കഞ്ചാവ് വെള്ളമുണ്ട പോലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടി. കര്‍ണാടകത്തില്‍ നിന്നും കോഴിക്കോട് തിക്കോടി ഭാഗത്ത് വില്‍പ്പന നടത്താന്‍ കൊണ്ടുപോകുന്നതിനിടെ പീച്ചങ്കോട് വച്ച് വാഹന പരിശോധനയ്ക്കിടെയാണ് തിക്കോടി സ്വദേശികളായ ഷൈജു,ഷാക്കിര്‍ എന്നിവരുടെ പക്കലില്‍ നിന്നും കഞ്ചാവ് പിടികൂടിയത്.
വെള്ളമുണ്ട സബ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍, സിപിഒ മാരായ റോബിന്‍, അജ്മല്‍. എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. ഇരുവരെയും മാനന്തവാടി കോടതിയില്‍ ഹാജരാക്കുകയും. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.