സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ പാളാക്കര വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള സാമഗ്രികളുടെ വിതരണം ഫെബ്രുവരി 27 ന് രാവിലെ 11 മുതല്‍ നടക്കും. വോട്ടെടുപ്പ് ഫെബ്രുവരി 28 ന് രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയും വോട്ടെണ്ണല്‍ മാര്‍ച്ച് 1 ന് രാവിലെ 10 മുതലും ആരംഭിക്കും. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖയുമായി അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ അനുമതി നല്‍കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി. ബുക്ക് ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍മാരെയും പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍മാരെയും തിരഞ്ഞെടുപ്പ് നടപടികള്‍ അവസാനിക്കുന്നതുവരെ സ്ഥലം മാറ്റാന്‍ പാടില്ലാത്തതും ഏതെങ്കിലും കാരണവശാല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ മേലധികാരികള്‍ സ്ഥലം മാറ്റം പ്രാബല്യത്തില്‍ വരുത്താതെ നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.