വടം വലി മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
വള്ളിയൂര്‍ക്കാവ് മൈതാനത്ത് സംഘടിപ്പിച്ച വടം വലി മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ വളളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്ളെഡ്‌ലൈറ്റ് സ്റ്റേഡിയത്തിലായിരുന്നു ടൂര്‍ണ്ണമെന്റ്്.തമിഴ്‌നാട്ടില്‍ നിന്നുള്ള ടീമുള്‍പ്പെടെ സംസ്ഥാനത്തെ മികച്ച ക്ലബുകളടക്കം 50ല്‍ പരം ടീമുകളാണ് മത്സരത്തില്‍ അണിനിരന്നത്.വള്ളിയൂര്‍ക്കാവ് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ സ്‌പോണ്‍സര്‍ ചെയ്ത ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് ജേതാവായി.
സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേരാണ് മത്സരം കാണാനെത്തിയത്.വയനാട് ജില്ല ഐ.ആര്‍.ഇ വടംവലി അസോസിയേഷനാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. വള്ളിയൂര്‍ക്കാവ് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ സ്‌പോണ്‍സര്‍ ചെയ്ത ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് ജേതാവായി. പാലക്കാടിനാണ് രണ്ടാം സ്ഥാനം.ചാമ്പ്യന്‍ഷിപ്പ് നഗരസഭ വൈസ് ചെയര്‍പേഴ്‌സസണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍കൗണ്‍സിലര്‍ കെ സി സുനില്‍ കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ഷാജി കൊയിലേരി, പി ഷംസുദ്ദീന്‍, പി ജെ ജോണ്‍, എ കെ ജയദേവന്‍, സുനില്‍, എന്നിവര്‍ സംബന്ധിച്ചു,.