മുത്തങ്ങ ഭൂസമരത്തിന് രണ്ട് പതിറ്റാണ്ട്

0

ആദിവാസി, ദളിത് ഭൂസരമങ്ങള്‍ക്കും അവകാശ പോരാട്ടങ്ങള്‍ക്കും പുതിയ ദിശാബോധം നല്‍കിയ മുത്തങ്ങ ഭൂസമരത്തിന് രണ്ട് പതിറ്റാണ്ട്. സ്വന്തം ആവാസ വ്യവസ്ഥയില്‍ നിന്നും പുറംതള്ളപ്പെടുകയും തൊഴിലും ഭൂമിയിമില്ലാതെ തങ്ങളെമാറ്റിയ അധികാരവര്‍ഗം കാണിക്കുന്ന നടപടികള്‍ക്കെതിരെയും ഗോത്രവിഭാഗത്തിന്റെ ഭൂമിക്കായുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമിക്കായുള്ള ഗോത്രജനതയുടെ പോരാട്ടം ചരിത്രത്തില്‍ ഇടംപിടിച്ചെങ്കിലും ഇന്നും നിരാശരാണ് ഗോത്രജനത.
2003ഫെബ്രുവരി 19 ലോകത്തിലെ ഭൂസമരചരിത്രത്തില്‍ ഇടംപിടിച്ച ദിനമാണ്. സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്നും ആട്ടിയിറക്കിവിടപ്പെട്ട ഗോത്രജന വിഭാഗം ഒന്നിച്ച ഭൂമിക്കായുള്ള മുത്തങ്ങ ഭൂസമരം. ഈസമര പോരാട്ടം കഴിഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. ഈസമരംകൊണ്ട് ഭൂമിയുടെ രാഷ്ട്രീയം പരിഗണിക്കപ്പെടേണ്ടതാണന്ന് സംസ്ഥാനത്തിലെ പൊതുരാഷ്ട്രീയസമൂഹത്തില്‍ ഒരുബോധമുണ്ടാക്കാനായിട്ടുണ്ടന്നാണ് പൊതുവേ വിലയിരുത്തല്‍. എന്നാല്‍ മുത്തങ്ങ ഭൂസമരിത്തില്‍ പങ്കെടുത്ത 825 കുടുംബങ്ങളില്‍ കേവലം 50 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഭൂമിലഭിച്ചത് എന്നത് വലിയനിരാശയാണ് നല്‍കുന്നത്. ഇവര്‍ക്ക് നല്‍കാനുള്ള ഭൂമി ഉണ്ടെന്ന് കണ്ടെത്തിയിട്ടും നല്‍കാതെ നടപടികള്‍ ചുവപ്പുനാടയില്‍ കുരങ്ങികിടക്കമ്പോള്‍ ഇപ്പോഴും ഇവര്‍ സമരപാതയിലാണ്. ഇവര്‍ക്കായി കണ്ടെത്തിയ ഭൂമി കൃഷിയോഗ്യമോ, വാസയോഗ്യമോ അല്ലന്നുള്ള കാര്യവും ചര്‍ച്ചയാവുമ്പോഴും അതൊന്നും പരിഹരിക്കപ്പെട്ട് യോഗ്യമായ ഭൂമിനല്‍കുന്നില്ല. ഇക്കാര്യത്തില്‍ ഇപ്പോഴും മുത്തങ്ങ ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ നിരാശരാണന്ന് ഗോത്രമഹാസഭ നേതാവ് എം ഗീതാനനന്ദന്‍ പറഞ്ഞു. കൂടാതെ മുത്തങ്ങ ഭൂസമരത്തോടെ ഗോത്രജനവിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹിക രാഷ്ട്രീയബോധം ശക്തിപ്പെട്ടെങ്കിലും പൊതുസമൂഹത്തിന്റെ അവഗണനമനോഭാവം എല്ലാമേഖലയിലും ഇപ്പോഴുമുണ്ട്. വംശീയമായ സമീപനമാണ് ഇവര്‍ക്കെതിരെ നടക്കുന്നത്. ഇത്തരം അധിക്രമങ്ങള്‍ ഉണ്ടാകുമ്പോഴും പൊലിസും മറ്റും സാധാരണ മനുഷ്യര്‍ എന്ന നിലയയ്ില്‍ നീതികിട്ടാനുളള തരത്തില്‍ അന്വേഷണം നടക്കുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ഭൂമി രാഷ്ട്രീയം സജീവ ചര്‍ച്ചയായിമാറ്റുന്നതില്‍ മുത്തങ്ങ ഭൂസമരിത്തിന്റെ പങ്ക് ഏറെ വലുതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!