ഡിപ്പാര്‍ട്ട്മെന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (എച്ച്എസ്എസ്ടിഎ) 32ാമത് സംസ്ഥാന സമ്മേളനം ഞായര്‍, തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ബത്തേരി സെന്റ് ജോസഫ് ഓഡിറ്റോറിയം,അധ്യാപകഭവന്‍ എന്നിവിടങ്ങളില്‍ നടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം, സാംസ്‌കാരിക -വിദ്യാഭ്യാസ സമ്മേളനം, പ്രതിനിധി സമ്മേളനം, വനിതാ സമ്മേളനം, യാത്രയയപ്പ് സമ്മേളനം, സംസ്ഥാന കൗണ്‍സില്‍ എന്നിവ നടക്കും. പൊതു സമ്മേളനം 21 ന് രാവിലെ 11.30 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ എംഎല്‍എമാര്‍ ,രാഷ്ട്രീയ, സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും വേരറുപ്പിന്റെ രാഷ്ട്രീയത്തിന് വീണ്ടെടുപ്പിന്റെ പ്രതിരോധം എന്നമുദ്രാവാക്യമുയര്‍ത്തി നടക്കുന്ന സമ്മേളനത്തില്‍ ഹയര്‍സെക്കണ്ടറി മേഖല നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.