പുറക്കാടി നെടിയഞ്ചേരി മുരളിയുടെ 40 സെന്റ് വയലിലെ പകുതിയിലധികം വരുന്ന ഇഞ്ചി കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതായി പരാതി ഉയരുന്നത്. രണ്ടാഴ്ച മുന്‍പ് ഇഞ്ചി വിളവെടുക്കുന്നതിന് മുകള്‍ഭാഗത്തെ തണ്ടും കാടും ഇഞ്ചി ബെഡ്ഡിന് മുകളില്‍ വെട്ടിയിട്ടിരുന്നു. ഇതിനാണ് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടത്.മുള ഭാഗം കരിഞ്ഞ ഇഞ്ചിക്ക് ആവശ്യക്കാരില്ലായെന്നാണ് കര്‍ഷകന്‍ പറയുന്നത്.
മീനങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. തനിക്കുണ്ടായ നഷ്ടത്തിന് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും കാരണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് കര്‍ഷകന്റെ ആവശ്യം.