കര്‍ഷകോത്സവം 2023 സംഘടിപ്പിച്ചു

0

കര്‍ഷക സൊസൈറ്റി നീര്‍വാരം കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റേയും പനമരം കൃഷി ഭവന്‍ ആത്മ വയനാടിന്റെയും തണല്‍ ഇക്കോളജി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കല്ലുവയലില്‍ കര്‍ഷകോത്സവം 2023 സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി വിവിധയിനം വിത്തുകളുടെ കൈമാറ്റം , മുതിര്‍ന്ന കര്‍ഷകരെ ആദരിക്കല്‍ ,കാര്‍ഷിക സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിച്ചു. പനമരം പഞ്ചായത്ത് വൈ: പ്രസിഡന്റ് സിനോ പാറക്കാലായില്‍ ഉദ്ഘാടനം ചെയ്തു . ഒരു സെന്റ് സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി പദ്ധതിക്കും തുടക്കമായി . കാര്‍ഷിക വികസന വകുപ്പ് അസി: ഡയക്ടര്‍ ബിനോയി മുഖ്യപ്രഭാഷണം നടത്തി . കൃഷി ഓഫീസര്‍ മുഹമ്മദ് ജാമിയ , പഞ്ചായത്തംഗം കല്യാണി ബാബു , ഉമ്മച്ചന്‍ നീര്‍വാരം, പിടി ജോണ്‍ , വി വി കുഞ്ഞച്ചന്‍ , സന്ദീപ് സെബാസ്റ്റിന്‍ , കെ വി ജോണി , തുടങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!