വയോധികന്റെ മരണത്തില്‍ ദുരൂഹത. പൊലീസ് അന്വേഷണം ആരംഭിച്ചു.
ടാപ്പിങ് തൊഴിലാളിയായ പൂതാടി വട്ടക്കുളത്തില്‍ രവിയുടെ മരണത്തിലാണ് ദുരൂഹത. ശനിയാഴ്ച വൈകിട്ട് 3മണിക്കാണ് രവിയെ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും വിരലടായാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി .മുന്‍പ് 2 തവണ ആത്മഹത്യ ശ്രമം നടത്തിയതിനാലും വായില്‍ നിന്ന് നുരയും പതയും വന്നതിനാലും ആത്മഹത്യയാണെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയുടെ മധ്യഭാഗത്തെറ്റ പരിക്കാണ് മരണകാരണം എന്ന് കണ്ടെത്തിയതാണ് ദുരൂഹതക്കിടയാക്കിയത്. മക്കള്‍ ജോലി സ്ഥലത്തായതിനാല്‍ രവി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. സംഭവത്തില്‍ കേണിച്ചിറപോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി .