വാളത്തൂര്‍ ക്വാറി ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ വടുവഞ്ചാലില്‍ മൂപ്പൈനാട് വില്ലേജ് ഓഫീസ് ഉപരോധിച്ചു. വാളത്തൂര്‍ ചാരമട്ടത്ത് അനുവദിച്ച ക്വാറി ലൈസന്‍സ് റദ്ദാക്കുക, ജില്ലാകളക്ടര്‍ എഡിഎം ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ സ്ഥാലം സന്ദര്‍ശിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം . മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് എകെ റഫീഖ് ഉപരോധം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിലോലവും 2019ല്‍ മണ്ണിടിച്ചില്‍ ഉണ്ടായതും ജില്ലാ ദുരന്ത നിവാരണ അതോററ്റി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതുമായ പ്രദേശമാണ് വാളത്തൂര്‍.
ചെയര്‍മാന്‍ എം.എം നെഗീബ് അധ്യക്ഷന്‍ ആയിരുന്നു. കണ്‍വീനര്‍ ബിന്ദു റിപ്പണ്‍, പ്രവീണ്‍, പി.വി വേണു, സി.റ്റി. ഉനൈസ്, എം.വി യൂസഫ്, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. അതീവ പരിസ്ഥിതിലോലവും 2019ല്‍ മണ്ണിടിച്ചില്‍ ഉണ്ടായതും ജില്ലാ ദുരന്ത നിവാരണ അതോററ്റി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതുമായ പ്രദേശമാണ് വാളത്തൂര്‍. ഇവിടെ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിയാണ് ക്വാറി തുടങ്ങുന്നതെന്ന് പ്രാദേശവാസികള്‍