കര്‍ഷകരക്ഷായാത്ര ജില്ലയില്‍
അഖിലേന്ത്യാ കിസാന്‍സഭയുടെ കര്‍ഷകരക്ഷായാത്ര ജില്ലയില്‍ തുടങ്ങി. മാനന്തവാടിയിലെ സ്വീകരണ സമ്മേളനം ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. വി.കെ. ശശിധരന്‍, ഇ.ജെ. ബാബു, ജാഥാ ക്യാപ്റ്റന്‍ ജെ. വേണുഗോപാലന്‍ നായര്‍, എ. പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
23-ന് തിരുവനന്തപുരം രാജഭവനു മുന്നില്‍ നടക്കുന്ന കര്‍ഷക മഹാസംഗമത്തിന്റെ പ്രചാരണാര്‍ഥമാണ് ജാഥ നടക്കുന്നത്. തിരുവനന്തപുരത്തു നിന്നും, കാസര്‍കോട് നിന്നും, തുടങ്ങിയ രണ്ട് ജാഥകള്‍ 17-ന് തൃശ്ശൂരില്‍ സംഗമിക്കും. വന്യജീവി സംരക്ഷണ നിയമം കര്‍ഷക കേന്ദ്രീകൃതമായി മാറ്റി എഴുതുക എന്നത് പ്രധാനപ്പെട്ട ആവശ്യമാണ്. ബഫര്‍ സോണ്‍ വിഷയങ്ങളില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുക, എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ലാഭവില ഉറപ്പാക്കുക, തുടങ്ങിയവയും പ്രധാന ആവശ്യങ്ങളാണ്.23-ന് ശേഷം ശക്തമായ സമരം കേരളമൊട്ടാകെ കിസാന്‍ സഭ തുടങ്ങും. ഇന്ന് കല്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും സ്വീകരണം നല്‍കും. ശേഷം ജാഥ കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും.