മെഡിക്കല്‍ കോളേജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പരിശോധന
വയനാട് മെഡിക്കല്‍ കോളേജിന്റെ അഫലിയേഷന്‍.മെഡിക്കല്‍ കോളേജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പരിശോധന.
ഇന്ന് രാവിലെ 11.30 തോടെയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷനില്‍ നിന്നുള്ള മൂന്ന് അംഗ സംഘം വയനാട് മെഡിക്കല്‍ കോളേജില്‍ പരിശോധനക്കായി എത്തിയത്.സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മെഡിക്കല്‍ കോളേജ് അഫലിയേഷന്‍ സംബന്ധിച്ച തീരുമാനമുണ്ടാവുക.