കുങ്കിച്ചിറ മ്യൂസിയം യാഥാര്‍ത്ഥ്യമാകുന്നു
കാത്തിരിപ്പിനൊടുവില്‍ കുഞ്ഞോം കുങ്കിച്ചിറ മ്യൂസിയം യാഥാര്‍ത്ഥ്യമാകുന്നു.മെയ് മാസത്തോടെ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.മ്യൂസിയം വകുപ്പിന് കീഴിലെ മലബാറിലെ ഏറ്റവും വലിയ കേന്ദ്രമാണിത് .വയനാടിന്റെ ജൈവ വൈവിധ്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള ജൈവ സാംസ്‌കാരിക മ്യൂസിയമാണ് ഒരുങ്ങുന്നത്.
കുഞ്ഞോം കുങ്കിച്ചിറയുടെ തീരത്ത് നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിനുള്ളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രദര്‍ശന മ്യൂസിയം സജ്ജമാകുകയാണ് വരുന്ന മെയ് മാസത്തോടെ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാണ് ശ്രമം.
മ്യൂസിയം വകുപ്പിന് കീഴിലെ മലബാറിലെ ഏറ്റവും വലിയ കേന്ദ്രമാണിത് വയനാടിന്റെ ജൈവവൈവിധ്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള ജൈവ സാംസ്‌കാരിക മ്യൂസിയമാണ് ഒരുങ്ങുന്നത് .കേരള ചരിത്ര പൈതൃക മ്യൂസിയത്തിനാണ് ഇതിന്റെ നിര്‍മ്മാണ ചുമതല. മ്യൂസിയം വകുപ്പിന് കീഴിലെ ഹിന്ദുസ്ഥാന്‍ പ്രീഹാബ് ഏജന്‍സിയാണ് അഞ്ചു കോടി രൂപ ചിലവില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയത് .മുന്നിലുള്ള ചിറയുടെ സംരക്ഷണ പ്രവര്‍ത്തികള്‍ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് ഏറ്റെടുത്തത് .16000 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍ പ്രദര്‍ശന ഹാളുകള്‍, ഗവേഷണ വിഭാഗം ഗ്രന്ഥശാല എന്നിവയാണ് സജ്ജമാവുന്നത് .ചുവര്‍ ചിത്രങ്ങള്‍ അടക്കം ഗോത്ര ജീവിതത്തെയും കാര്‍ഷിക ചരിത്രത്തെയും അടയാളപ്പെടുത്തുന്ന രീതിയില്‍ ആകര്‍ഷകമായ രീതിയിലാണ് ഓരോന്നിന്റെയും ക്രമീകരണം.വകുപ്പ്മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുന്‍കൈയെടുത്താണ് പൈതൃക മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. പൈതൃകം മ്യൂസിയം തുറന്നു കൊടുക്കുന്നതോടെ വയനാടിന്റെ വിനോദസഞ്ചാര മേഖലയിലും വലിയൊരു വികസനത്തിനാണ് വഴി തുറക്കുന്നത്