ജില്ലയില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളുടെ ഭാഗമായി ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിന് കിഫ്ബിയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെ 22.5 കോടി രൂപയുടെ ക്രാഷ് ഗാഡ് ഫെന്‍സിംങ്ങ് പ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിച്ചതായി കല്‍പ്പറ്റ എംഎല്‍എ അഡ്വ.ടി സിദ്ദീഖും, എംഎല്‍എ ഐ സി ബാലകൃഷ്ണനും അറിയിച്ചു.
48 കിലോമീറ്റര്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംങ്ങ് ജില്ലയിലെ ദാസനക്കര – പാതിരിയമ്പം, പാത്രമൂല കക്കാടന്‍ ബ്ലോക്ക് പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിതിയില്‍ 15 കിലോമീറ്റര്‍ ദൂരവും, .കൊമ്മഞ്ചേരിയില്‍ 3.5 കിലോമീറ്റര്‍ ദൂരവും, വേങ്ങോട് മുതല്‍ ചെമ്പ്ര വരെ വൈത്തിരി സെക്ഷന്‍ പരിതിയില്‍ 5 കിലോമീറ്റര്‍ ദൂരവും, കുന്നുംപുറം പത്താം മൈല്‍ സുഗന്ധഗിരി സെക്ഷന്‍ പരിതിയില്‍ 3 കിലോമീറ്റര്‍ ദൂരവും, വടക്കനാട് 4.5 കിലോമീറ്റര്‍ ദൂരവും, പാഴൂര്‍ തോട്ടമൂല ഭാഗത്ത് 6.5 കിലോമീറ്റര്‍ അടക്കം 48 കിലോമീറ്റര്‍ ദൂരമാണ് ക്രാഷ് ഗാഡ് റോപ്പ് ഫെന്‍സിംങ്ങ് ചെയ്യുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് വനം വന്യജീവി ആസ്ഥാനത്ത് ഫോറസ്റ്റ് പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ശ്രീ ഡി.ജയപ്രസാദ് ഐ എഫ് എസുമായി ടി സിദ്ധിഖ് എം എല്‍ എ യും, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യും ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ലയില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് ജനപ്രതിനിധികളുടെയും ജനങ്ങളുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുവേണം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകേണ്ടത് എന്ന് എം എല്‍ എ മാര്‍ നിര്‍ദ്ദേശിച്ചു. ആ നിര്‍ദ്ദേശം ഡി എഫ് ഒ മാര്‍ക്ക് നല്‍കുമെന്നും സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയെ നിര്‍ച്ചവഹണ ചുമതല നല്‍കിട്ടുണ്ടെന്നും പദ്ധതി വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചര്‍ച്ചയില്‍ ഫോറസ്റ്റ് പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.ജയപ്രസാദ് ഐ എഫ് എസ് ഉറപ്പു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ പ്രത്യേക യോഗം ചേരുമെന്നും എം എല്‍ എ മാര്‍ അറിയിച്ചു