കാട്ടിലുള്ള കടുവയേക്കാള്‍ അപകടകാരി സംസ്ഥാന ഭരണകൂടമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്. കല്‍പ്പറ്റയില്‍ നടന്ന ബിജെപി ജില്ലാ സമ്പൂര്‍ണ്ണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിഭൂമിയിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള നിയമ നിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.പി.മധു അധ്യക്ഷനായിരുന്നു