വയനാട് മെഡിക്കല്‍കോളേജിന് പുതിയ സ്‌കാനിംഗ് മെഷീന്‍
വയനാട് മെഡിക്കല്‍ കോളേജില്‍ പുതിയ സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നു .ഒആര്‍കേളു എംഎല്‍ എയുടെ ഇടപെടലിനെ തുടര്‍ന്ന് ഐസിഐസി ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് മെഷീന്‍ സ്ഥാപിക്കുന്നത്.25 ലക്ഷം രൂപ ചെലവിലാണ് അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് അഥവാ യുഎസ്ജി സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നത്.
നിലവില്‍ യുഎസ്ജി മെഷീന്‍ മെഡിക്കല്‍ കോളേജില്‍ ഉണ്ടെങ്കിലും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഇതിന്റെ പ്രയോജനം സ്‌കാനിംഗിനായി എത്തുന്നവര്‍ക്ക് ലഭിക്കുന്നില്ല,. പുതിയ മെഷീന്‍ സ്ഥാപിക്കുന്നതോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുന്ന രോഗികള്‍ക്കാണ് ഏറെ ഗുണകരമായി മാറുക. മുത്രത്തിലെ കല്ല്, ഉദരസംബന്ധമായ രോഗങ്ങള്‍, കാലിലേക്കുള്ള രക്ത ഓട്ടം, അപ്പന്‍ ഡിക്‌സ്, തൈറോയിഡ് ഗ്രന്ധിയിലെയും, ഉമിനീരീലെയും വീക്കങ്ങള്‍, ശ്വാസകോശത്തിലെ നീര്‍ക്കെട്ട്, അപകടത്തില്‍ പരിക്കേറ്റ് എത്തുന്നവരുടെ വയറില്‍ സംബന്ധിക്കുന്ന അപകടങ്ങള്‍, കാലിലെ തരിപ്പുകള്‍ എന്നിവ പരിശോധിക്കുന്നതിന് പുതിയ മെഷീന്‍ സ്ഥാപിക്കുന്നതോടെ സാധ്യമാകും. ഈ പരിശോധനകള്‍ക്ക് സ്വകാര്യ ആശുപത്രികളെയും, സ്‌കാനിംഗ് സെന്ററുകളെയും ആശ്രയിക്കുന്നവര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.