തലപ്പുഴ പുതിയിടം മക്കിമല പ്രദേശത്തെ ഭൂമി പ്രശ്‌നം: പ്രക്ഷോഭത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി
തലപ്പുഴ പുതിയിടം മക്കിമല പ്രദേശത്തെ ഭൂമി പ്രശ്‌നം പ്രക്ഷോഭത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി. നാളെ തവിഞ്ഞാല്‍ വില്ലേജ് ഓഫീസിന് മുന്‍പില്‍ കൂട്ട ധര്‍ണ്ണ നടത്തും. പ്രശ്‌നപരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷ സമരമെന്നും ആക്ഷന്‍ കമ്മറ്റി.തവിഞ്ഞാല്‍ വില്ലേജില്‍പ്പെട്ട സര്‍വ്വേ നമ്പര്‍ 68 /1ബി, 90/1ല്‍പ്പെട്ട ഭൂമിക്കാണ് നിലവില്‍ തണ്ടപേരോ, നികുതിയോ വില്ലേജ് അധികൃതര്‍ സ്വീകരിക്കാത്തത്.
പ്രസ്തുത പ്രദേശങ്ങളിലെ വീട്ടിമരങ്ങള്‍ കാണ്‍മാനില്ല എന്ന കാരണത്താലാണ് ഭൂമിക്ക് നികുതി മുറിക്കുകയോ, തണ്ടേപേര്‍ നല്‍കുകയോ ചെയ്യാത്തത്. വീട്ടിമരങ്ങള്‍ കാണാത്തത് സംബന്ധിച്ച് നിലവില്‍ കേസും നടക്കുന്നുണ്ട്. രേഖകള്‍ ലഭിക്കാത്തതിനാല്‍ നിലവില്‍ കൃഷിക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ഒരു ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. ബാങ്ക് ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമര പരിപാടി നടക്കുന്നത്.