പാസ്സിംഗ് ഔട്ട് പരേഡ് നടത്തി

0

തരുവണ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറാമത് എസ്പിസി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി സല്യൂട്ട് സ്വീകരിക്കുകയും ഗാഡ് ഓഫ് ഓണര്‍ പരിശോധികുകയു ചെയ്തു.
രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 40 കേഡറ്റുകള്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ സന്ധ്യ.വി, അസിസ്റ്റന്റ് സി.പി.ഒ സീനത്ത് എം,ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ റോബിന്‍ ജോര്‍ജ്, വുമണ്‍ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സുനിത വി എന്നിവര്‍ ് നേതൃത്വം നല്‍കി.
പരേഡ് കമാന്‍ഡര്‍മാര്‍,മുന്‍ സി.പി.ഒ ജോണ്‍ പോള്‍ ഇ.ജെ,പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാര്‍,കേഡറ്റുകള്‍,സി.പി.ഒമാര്‍ എന്നിവര്‍ക്കുള്ള മോമെന്റോകളും ചടങ്ങില്‍ വിതരണം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍,വെള്ളമുണ്ട സ്റ്റേഷന്‍ എ.എസ്.ഐ സാദിര്‍ തലപ്പുഴ,
പി.ടി.എ വൈസ് പ്രസിഡന്റ് അഷ്റഫ് എം.കെ,പ്രിന്‍സിപ്പാള്‍ എസ്.കെ രജനി,പ്രീതി.കെ
അബ്ദുല്‍ സലാം ടി തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!