പ്രജ്ഞ 2020 സംസ്ഥാനതല ഓണ്‍ലൈന്‍ ക്വിസ് മത്സരം

0

ഗാന്ധിജയന്ധി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് കേരളത്തിലെ ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രജ്ഞ 2020 എന്നപേരില്‍ സംസ്ഥാനതല ഓണ്‍ലൈന്‍ ക്വിസ്സ് മത്സരം നടത്തുന്നു. ക്വിസ്സ് മത്സരത്തിന്റെ വിഷയം 70 ശതമാനം പൊതുവിജ്ഞാനവും 30 ശതമാനം ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും എന്നതാണ്. കേരളത്തിലെ സര്‍ക്കാര്‍-എയിഡഡ്-അണ്‍ എയിഡഡ് സ്‌ക്കൂളുകളിലെ 8 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ secretarykkvib@gmail.com അല്ലെങ്കില്‍ iokkvib@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. സെപ്തംബര്‍ 30ന് രാവിലെ 11 ന് സ്‌ക്രീനിംഗിനുവേണ്ടിയുള്ള ചോദ്യങ്ങളും ഉത്തരകടലാസിന്റെ മാതൃകയും നിബന്ധനകളും www.kkvib.org എന്ന സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഗ്രാന്റ് മാസ്റ്റര്‍ ഡോ.ജി.എസ്.പ്രദീപ് ക്വിസ്സ് മത്സരം നയിക്കും. ഒന്നാം സമ്മാനം 5001 രൂപ, രണ്ടാം സമ്മാനം 3001 രൂപ, മൂന്നാം സമ്മാനം 2001 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഫോണ്‍: 9447271153

Leave A Reply

Your email address will not be published.

error: Content is protected !!