ജില്ലയില്‍ വനംവകുപ്പില്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ ശ്രമംനടക്കുന്നായി ആരോപണം. രണ്ട് പതിറ്റാണ്ടിലേറെയായി താല്‍ക്കാലികമായി ജോലിചെയ്തുവരുന്നവരെ തഴഞ്ഞ് അഞ്ച് വര്‍ഷമായി ജോലിചെയ്തുവരുന്നവരെ നിയമിക്കാനാണ് നീക്കം. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെ്ട്ടവരുടെ ആശ്രിതരെ വരെ തഴഞ്ഞാണ് നിയമനനീക്കം. ഇതുമായി മുന്നോട്ട് പോയാല്‍ പ്രതിഷേധം ശക്തമാകുമെന്ന മുന്നറിയിപ്പുമായി സംഘടനകള്‍. വന്യമൃഗംശല്യം രൂക്ഷമായ ജില്ലയില്‍ പതിറ്റാണ്ടുകളായി രാപ്പകല്‍ വ്യത്യാസമില്ലാതെ ജീവന്‍പണയംവെച്ച് ജോലിചെയ്യുന്നവരെ തഴഞ്ഞാണ് വിരലിലെണ്ണാവുന്ന വര്‍ഷം മാത്രം ജോലിചെയ്തവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നത്. ആര്‍ ആര്‍ ടി എന്ന വ്യാജേന മറ്റ് തസ്തികകളില്‍ ജോലിചെയ്യുന്നവരെയാണ് നിയമിക്കാന്‍ നീക്കം നടക്കുന്നത്. ഇതിനുപിന്നില്‍ വകുപ്പ കൈകാര്യ ചെയ്യുന്ന രാഷ്ട്രീയ കക്ഷിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് നീക്കം നടക്കുന്നതെന്നാണ് പിന്‍വാതില്‍ നിയമനത്തിന് നീക്കം നടക്കുന്നതെന്നാണ് ജീവനക്കാര്‍ക്കിടയില്‍ തന്നെ ആരോപണം ഉയരുന്നത്. വന്യമൃഗങ്ങളാല്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള നിയമനം പോലും നടത്താതെയാണ് ഇപ്പോല്‍ ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നതെന്നാണ് ആരോപണമുയരുന്നത്. അടുത്തിടെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ ആനയെ ഓടിക്കുന്നതിനിടയില്‍ ആനതട്ടി കൊല്ലപ്പെട്ട താല്‍ക്കാലിക വാച്ചറുടെ ഭാര്യക്ക് ജോലി നല്‍കുമെന്ന് പറഞ്ഞെങ്കിലും അതും ഇതുവരെ ഒന്നുമായിട്ടില്ല. അക്രമകാരികളായ വന്യമൃഗങ്ങളെ പിടികൂടാനും തുരത്താനും ജീവന്‍പണയം വെച്ച് മുന്നില്‍നില്‍ക്കുന്നവരെയാണ് ഇത്തരത്തില്‍ തഴയ്പെടുന്നത്. ഇതില്‍ ശക്തമായ പ്രതിഷേധമാണ് ജീവനക്കാരില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും ഉയരുന്നത്.