തോട്ടം തൊഴിലാളികളുടെ ശമ്പളം പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് എഐടിയുസി പ്രക്ഷോഭം.കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ശമ്പളം പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് എഐടിയുസി പ്രക്ഷോഭം ആരംഭിക്കും. പുതുക്കിയ ശമ്പളം തൊഴിലാളികള്‍ക്ക്
മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭമെന്ന് എ.ഐ.ടി.യു.സി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ഫെബ്രുവരി 11 ന് വാഹന പ്രചരണ ജാഥ നടത്തുമെന്ന് ഭാരവാഹികള്‍.പഴയ കരാര്‍ കാലാവധി 31.12.2021 ന് അവസാനിച്ചു. 01.01.2022 മുതല്‍ പുതുക്കിയ ശമ്പളം തൊഴിലാളികള്‍ക്ക്
മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭമെന്ന് എഐടിയുസി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രിയുടെയും, തൊഴില്‍ വകുപ്പ് മന്ത്രിയുടെയും മുമ്പാകെ വേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് അടിയന്തിര ചര്‍ച്ച നടത്തണമെന്നും തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കാന്‍ നടപടികള്‍ സ്വീകരിക്കണ മെന്നും ആവശ്യപ്പെട്ടു കൊണ്ട് ഫെബ്രുവരി 20 ന് ജില്ലാ ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.വയനാട് തോട്ടം തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി പി.കെ. മൂര്‍ത്തി , പ്രസിഡണ്ട് വിജയന്‍ ചെറുകര , സെക്രട്ടറി സി.എസ്. സ്റ്റാന്‍ലി, വി. യൂസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.