ജില്ലയിലെ പതിനാല് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അമ്പത് ടീമുകള്‍ക്കാണ് ഫുട്ബോള്‍ നല്‍കിയിത്. ലഹരിയില്‍ നിന്നും പുതുതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക കോളനികളിലേക്ക് മാവോയിസ്റ്റുകളുടെ കടന്നുകയറ്റം തടയുക എന്ന ലക്ഷ്യവുമായാണ് ജനമൈത്രി പൊലിസിന്റെ പ്രവര്‍ത്തനം.ലഹരിയുടെ പിടിയില്‍ നിന്നും ഗോത്രയുവാക്കളെ സംരക്ഷിച്ച്്് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക കോളനികളിലേക്ക് മാവോയിസ്റ്റുകളുടെ കടന്നുകയറ്റം തടയുക എന്ന ലക്ഷ്യവുമായാണ് ഗോത്രമേഖലകളില്‍ ജനമൈത്രി പൊലിസ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ പതിനാല് പൊലിസ് സ്റ്റേഷന്‍ പരിധികളിലെ അമ്പത് ടീമുകള്‍ക്ക് ഫുട്ബോള്‍ വിതരണം ചെയ്തത്. ബത്തേരി വ്യാപാര ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിതരണോല്‍ഘാടനം ജില്ലാപൊലിസ് മേധാവി ആര്‍ അരവിന്ദ് ഐ പി എസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജനമൈത്രി പൊലിസ് ബത്തേരിയില്‍ നടത്തിയ പിഎസ്എസി കരിയര്‍ ഗൈഡന്‍സ് പരിശീലനത്തിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയില്‍ ഉയര്‍ന്ന് റാങ്ക് നേടിയ ഗോത്രവിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി അനുമോദിച്ചു. ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുള്‍ഷരീഫ് അധ്യക്ഷനായി. ജനമൈത്രി ജില്ലാഅസി. നോഡല്‍ ഓഫീസര്‍ എ എസ് ഐ കെ എം ശശീധരന്‍, പിആര്‍ഒ സണ്ണിജോസഫ്, കെ. പ്രഭാകരന്‍ നായരന്‍, പി.എ അനൂപ്, കെ.എന്‍ അനൂപ് ടി.ആര്‍ രജീഷ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.