മനസിനും ശരീരത്തിനും കുളിര്‍മയേകി തുടിപ്പ് സംഗമം
മനസിനും ശരീരത്തിനും കുളിര്‍മയേകി തവിഞ്ഞാല്‍ പഞ്ചായത്ത് പാലിയേറ്റീവ് രോഗികളുടെയും ബന്ധുജനങ്ങളുടെയും സംഗമം. തുടിപ്പ് എന്ന പേരില്‍ നടന്ന സംഗമം രോഗബാധിത മനസുകള്‍ക്ക് ഏറെ പ്രയോജനകരവുമായി.കൂട്ടിനാളുണ്ടെന്ന് അറിയുമ്പോള്‍ കുറയുന്നതാണ് പല വേദനകളും എന്ന തലക്കെട്ടോടെയാണ് പാലിയേറ്റീവ് സംഗമം നടന്നത്. തലപ്പുഴ ചുങ്കം പാരീഷ് ഹാളിലായിരുന്നു സംഗമം
ഇത്തരം സംഗമങ്ങള്‍ ഇനിയും നടത്തണമെന്ന് അപകടത്തെ തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന പേര്യയിലെ റഫീക്ക് പറഞ്ഞു. സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോയി പറഞ്ഞു. വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹീം, സ്ഥിരം സമിതി അദ്ധ്യക്ഷ മാരായ റോസിലി ബേബി, ജോസ് കൈനിക്കുന്നേല്‍, ലൈജി തോമസ്, എം.ജി.ബിജു, കെ.ഷബിത തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കാലാ പരിപാടികളും അരങ്ങേറി.