യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബത്തേരി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഉപരോധിച്ചു.പുല്‍പ്പള്ളി ഭൂതാനത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കാണ് ഉത്തരാവദിയെന്നാരോപിച്ചായിരുന്നു ഉപരോധം . പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ബാങ്കിനു മുന്നില്‍ പൊലിസ് തടഞ്ഞതോടെ കുത്തിയിരുന്നാണ് ഉപരോധം തീര്‍ത്തത്. തുടര്‍ന്ന് പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത്ത് ഉല്‍ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിജു പൗലോസ് അധ്യക്ഷനായിരുന്നു. സിറിള്‍ ജോസ്, അമല്‍ ജോയി, ലയണല്‍ മാത്യു, ജിനു കോളിയാടി, യൂനുസ് അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.