ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരുവണയില്‍

0

ഫെബ്രുവരി 3,4,5 തീയതികളില്‍ തരുവണ ഗെയിം സിറ്റിയില്‍ ജില്ലയിലെയും സൗത്ത് ഇന്ത്യയിലെയും ഷട്ടില്‍ കളിക്കാര്‍ക്കായി ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. തരുവണ ഗെയിം സിറ്റി ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണിത്. മൂന്നിന് വൈകീട്ട് 7മുതല്‍ ജില്ലയിലെ വെറ്ററന്‍സ് വിഭാഗത്തിനും നാലിന് വൈകീട്ട് 7മുതല്‍ ജില്ലയിലെ എ ലെവല്‍ കളിക്കാരൊഴികെ യുള്ളവര്‍ക്കുമായുള്ള മത്സരങ്ങള്‍ നടക്കും. അഞ്ചിന് വൈകീട്ട് അഞ്ചുമണി മുതല്‍ സൗത്ത് ഇന്ത്യയിലെ കളിക്കാര്‍ക്കായുള്ള ഡബിള്‍സ് മത്സരങ്ങളാണ് നടത്തുക. ജേതാക്കള്‍ക്കും റണ്ണേഴ്സ് അപ്പിനും കാഷ്പ്രൈസ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കും. സംഘാടകരായ അബ്ദുള്ള പള്ളിയാല്‍, നിസാര്‍ പളളിയാല്‍, പി.പി. ജമാല്‍, പി.കെ. ഷബീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!